Your Image Description Your Image Description

ഹരിയാന: 25 കാരിയായ ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവും പ്രതിയുമായ ദീപക് യാദവ്.
തന്റെ മകളെ കൊല്ലാനുള്ള നീക്കത്തിനെ കുറിച്ചും ദീപക് യാദവ് തുറന്ന് പറഞ്ഞു. വിഷാദവും , മകളുടെ പണം കൊണ്ട് ജീവിക്കുന്നതിലെ അപകർഷതാബോധവുമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ എന്നാണ് പോലീസിന് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ഇന്നലെയാണ് ഗുരുഗ്രാമിലെ വസതിയിൽ വെച്ച് ദീപക് യാദവ് രാധികയെ മൂന്ന് തവണ വെടിവെച്ച് കൊലപ്പെടുത്തിയത്.

രാധികയുടെ കുടുംബാംഗങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമീപത്ത് തന്നെ താമസിക്കുന്ന ബന്ധുക്കളായിരുന്നു ആദ്യം ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. കൂടാതെ രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിനെയും ഇയാൾ എതിർത്തിരുന്നു. ഈ എതിർപ്പ് പല തവണ കലഹമായി മാറിയതിനെ തുടർന്നാണ് സ്വന്തം മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇയാൾ പറയുന്നു. അതേസമയം രാധികയുടെ ഇൻസ്‌റ്റാഗ്രാം റീലുകളെയും ഇയാൾ എതിർത്തിരുന്നു. ഇതും സംഘർഷത്തിന് കാരണമായി എന്നാണ് റിപ്പോർട്ടുകൾ.

ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, കുറ്റകൃത്യത്തിന് പിന്നിലെ പ്രകോപനം ഒരു സോഷ്യൽ മീഡിയ പോസ്റ്റാണെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാധികയുടെ അമ്മ മഞ്ജു യാദവ് പോലീസിന് മൊഴി നൽകാൻ വിസമ്മതിച്ചിരുന്നു. മകളുടെ കൊലപാതകക്കേസിൽ ദീപക് യാദവിനെ അറസ്റ്റ് ചെയ്തു, ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഗുരുഗ്രാമിലെ കോടതിയിൽ ഹാജരാക്കും.

Related Posts