Your Image Description Your Image Description

ചെന്നൈ: കരൂർ ദുരന്തത്തിൽ പോലീസ് കേസെടുത്തു. 3 ടി.വി.കെ നേതാക്കൾക്കെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. സെപ്റ്റംബർ 27 രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39പേര്‍ മരിച്ച ദുരന്തമുണ്ടായത്.

111 ഓളം പേര്‍ക്കാണ് ദുരന്തത്തിൽ പരിക്കേറ്റത്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. 32 പേരുടെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി. ഇനി ഏഴുപേരുടെ പോസ്റ്റ്‍മോര്‍ട്ടമാണ് പൂര്‍ത്തിയാകാനുള്ളത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts