Your Image Description Your Image Description

റെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച്, ടിവിഎസ് അവരുടെ ജനപ്രിയ എൻടോർക്ക് നിരയിലെ ഏറ്റവും പുതിയ മോഡൽ എൻടോർക്ക് 150 പുറത്തിറക്കി. ഇന്ത്യയിൽ 1.19 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. രണ്ട് വേരിയന്റുകളിലായാണ് മോഡൽ ലഭ്യമാകുന്നത്. ടോപ്പ്-സ്‌പെക് വേരിയന്റിന് കളർ ടിഎഫ്ടി ഡിസ്പ്ലേ പോലുള്ള പ്രത്യേക സവിശേഷതകളും ലഭിക്കുന്നു. ഇതിന്റെ വില 1.29 ലക്ഷം രൂപയാണ്.

എൻടോർക്ക് 125-നെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ എങ്കിലും, 150-ൽ പുതുമയും ശക്തമായ സ്റ്റൈലിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകളും ഇൻഡിക്കേറ്ററുകളുടെയും ആകൃതിയും, ക്വാഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും, അഗ്രസ്സീവായി ഡിസൈൻ ചെയ്ത ബോഡി പാനലുകളും, സ്പ്ലിറ്റ് ടെയിൽ ലൈറ്റുകളും എല്ലാം ചേർന്ന് സ്കൂട്ടറിന് വ്യത്യസ്തമായ ലുക്ക് നൽകുന്നു.

ഷാസി എൻടോർക്ക് 125-ലേതു തന്നെയാണെങ്കിലും, പുതിയ സ്പ്രിങ് റേറ്റുകളും ടെലിസ്‌കോപ്പിക് ഫോർക്കും മോണോഷോക്കിനുമുള്ള ഡാമ്പിങ്ങുമാണ് നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലുമായി 12 ഇഞ്ച് വീലുകളാണ് വരുന്നത്. ബ്രേക്കിംഗ് സംവിധാനത്തിൽ മുൻവശത്ത് ഡിസ്ക് ബ്രേക്ക്, പിന്നിൽ ഡ്രം യൂണിറ്റ് എന്നിവയും സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

149.7 സിസി, എയർ-കൂൾഡ്, 3-വാൽവ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് എൻടോർക്ക് 150-ന്റെ കരുത്ത്. 13 bhp ശക്തിയും 14.2 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ CVT ട്രാൻസ്മിഷനോട് ചേർത്തതാണ്. മണിക്കൂറിൽ 104 കിലോമീറ്റർ വരെ പരമാവധി വേഗത കൈവരിക്കാമെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

ഫീച്ചറുകളുടെ കാര്യത്തിലും എൻടോർക്ക് 150 ശ്രദ്ധേയമാണ്. ഫുൾ എൽഇഡി ലൈറ്റുകൾക്കൊപ്പം ടോപ്പ് വേരിയന്റിൽ കളർ ടിഎഫ്ടി ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷൻ കൺട്രോൾ, സ്ട്രീറ്റ്, റേസ് എന്നീ രണ്ട് റൈഡ് മോഡുകൾ എന്നിവ ലഭ്യമാണ്. സെഗ്‌മെന്റിൽ ആദ്യമായി അഡ്ജസ്റ്റബിൾ ബ്രേക്ക് ലിവറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

150 സിസി എൻടോർക്കിനായുള്ള ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. ഡെലിവറികൾ ഉടൻ തന്നെ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

Related Posts