Your Image Description Your Image Description

ചില സന്ദർഭങ്ങളിൽ താൻ ഏറെ തളർന്നുപോകാറുണ്ടെന്ന് തുറന്നുപറയുകയാണ് നടി മഞ്ജിമ മോഹൻ. അത്തരം സമയങ്ങളിൽ പിന്നീട് സ്വയം മനസിലാക്കി തിരിച്ചുവരികയാണ് ചെയ്യാറുള്ളതെന്നും മഞ്ജിമ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിൽ കറുപ്പും വെളുപ്പമായി തരംതിരിക്കപ്പെട്ട നിമിഷങ്ങളേക്കാൾ ഗ്രേ ഷേയ്ഡിലാണ് കൂടുതൽ സന്ദർഭങ്ങൾ ഉണ്ടാവുകയെന്ന് മഞ്ജിമ പറഞ്ഞു.

ജീവിതത്തിലെ ഗ്രേ ഷേയ്ഡിനെ നേരിടേണ്ടി വരുന്നതിൽ ഞാൻ ഏറെ മോശമാണ് എന്ന് തന്നെ പറയാം. ഞാൻ കരയും, തളർന്നുപോകും. വല്ലാതെ ആധി പിടിക്കും. എന്താണ് നടക്കുന്നതെന്ന് നമുക്ക് ആദ്യം മനസിലായാലല്ലേ നമുക്ക് അടുത്ത നടപടി ആലോചിക്കാനാകൂ. ഒരു പ്രശ്‌നം വരുമ്പോൾ അത് എനിക്ക് നടക്കാൻ പാടില്ലായിരുന്നു, എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു എന്നാണ് പൊതുവെ എല്ലാവരും ചിന്തിക്കുക. സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി എന്ത് ചെയ്യാനാകും എന്നാണ് നമ്മൾ ശരിക്കും ആലോചിക്കേണ്ടത്. പക്ഷെ അത് അത്ര എളുപ്പമല്ല. നമ്മൾ ഏറെ ബുദ്ധിമുട്ടിലായിരിക്കുമ്പോൾ ലോജിക്കലായി ആലോചിക്കാൻ പ്രയാസമാണ്. തലച്ചോറല്ല, ഹൃദയമായിരിക്കും അവിടെ തീരുമാനങ്ങളെടുക്കുക‘, മഞ്ജിമ പറഞ്ഞു

ഒരു പ്രശ്നം ഉണ്ടായി കഴിഞ്ഞാൽ അതിനെ അംഗീകരിക്കാൻ പഠിക്കുന്നുണ്ടെന്നും നടി പറഞ്ഞു.’പരിഹാരം കണ്ടെത്തുക എന്നതിനേക്കാൾ ആ പ്രശ്‌നത്തെ അല്ലെങ്കിൽ സംഭവത്തെ അംഗീകരിക്കാൻ ഞാൻ പഠിക്കുന്നുണ്ട്. നേരത്തെ ഞാൻ എന്തെങ്കിലും പ്രശ്‌നത്തിലാണെങ്കിൽ അത് ചുറ്റുമുള്ളവർക്കെല്ലാം മനസിലാകും. എന്റെ മുഖത്ത് അത് കാണും. ഇപ്പോൾ ഞാൻ മെഡിറ്റേഷനും, മ്യൂസിക്കും, സ്പിരിച്ച്വാലിറ്റിയുമായാണ് അത്തരം സന്ദർഭങ്ങളെ നേരിടാൻ ശ്രമിക്കുന്നത്’, മഞ്ജിമ മോഹൻ പറഞ്ഞു.

Related Posts