Your Image Description Your Image Description

മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ് ജയറാം. നിരവധി നല്ല സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹം. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.താരം ഇപ്പോൾ വളരെ സെലക്ടീവ് ആയിട്ടുള്ള കഥാപാത്രങ്ങൾ മാത്രമേ അഭിനയിക്കുന്നുള്ളൂ. ഇപ്പോഴിതാ നടൻ എന്നതിലുപരി താൻ നല്ലൊരു ക്ഷീര കർഷകനാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

‘ഞാൻ ഒരു ക്ഷീര കർഷകനാണെന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. അതെന്റെ സ്വകാര്യ സന്തോഷമാണ്. എന്റെ ഫാമോ പശുക്കളെയോ പുറംലോകത്ത് ഞാൻ അധികം കൊണ്ടുവന്നിട്ടില്ല. അതെന്റെ സ്വകാര്യ സന്തോഷമായി എപ്പോഴും കൊണ്ടു നടക്കുന്ന കാര്യമാണ്. രണ്ട് തവണ എനിക്ക് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്. സിനിമ നടൻ അല്ലെ, എങ്കിൽ പിന്നെ കൊടുത്തേക്കാം എന്ന് പറഞ്ഞ് തന്ന അവാർഡ് ആണെന്ന് നിങ്ങൾ വിചാരിക്കരുത്. എനിക്ക് അർഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. നൂറ് ശതമാനവും അർഹതയുള്ളത് കൊണ്ട് കിട്ടിയതാണ്. 2005ൽ ഏറ്റവും നല്ല വൃത്തിയുള്ള ഫാമിനുള്ള പുരസ്കാരമാണ് കിട്ടിയത്. 2022ൽ എന്നെ തെരഞ്ഞെടുക്കാൻ കാരണം, 2018ലെ വെള്ളപ്പൊക്കത്തിൽ 100 ശതമാനം നശിച്ച് പോയൊരു ഫാമാണ് എന്റേത്. പെരിയാറിന്റെ തീരത്താണ് ഫാം. ആ ചെളിയുടെ കൂമ്പാരം മാറ്റാൻ മാത്രം നാലും അഞ്ചും മാസം വേണ്ടി വന്നു. എത്രയോ പശുക്കളാണ് വെള്ളത്തിൽ ഒലിച്ച് പോയത്. വീണ്ടും വോണോ വേണ്ടയോ എന്ന് കരുതി, മണ്ണിനോടുള്ള ഇഷ്ടം കൊണ്ട് തിരിച്ച് എല്ലാം കെട്ടിപ്പടുത്ത്, 2022ൽ ഏറ്റവും മികച്ച ഫാമാക്കി മാറ്റി. അതിനാണ് എനിക്ക് അവാർഡ് ലഭിച്ചത്. അതിനാണ് സംസ്ഥാന സർക്കാർ അവാർഡ് തന്നത്. അല്ലാതെ വെറുതെ അല്ല. പശുക്കൾക്ക് ഉപയോ​ഗിക്കുന്ന കേരള ഫീഡ്സ് എന്ന ഉൽപ്പന്നത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് ഞാൻ. അതും സിനിമാ നടനായത് കൊണ്ടല്ല‘ ജയറാം പറഞ്ഞു.

Related Posts