Your Image Description Your Image Description

ഡൽഹി: ജെൻസി’പ്രക്ഷോഭം ആളിക്കത്തുന്നതിനിടിയിൽ നേപ്പാള്‍ പ്രസിഡന്‍റും രാജിവെച്ചു. നേപ്പാള്‍ പ്രസിഡന്‍റ് രാം ചന്ദ്ര പൗഡേൽ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെയാണ് പ്രസിഡന്റിന്റെ രാജി.

അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി.സംഘർഷം തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും പുറത്ത് പോകരുതെന്നും സര്‍ക്കാരിന്‍റെ സുരക്ഷാ മുൻകരുതലുകള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

 

Related Posts