Your Image Description Your Image Description

എംജി മോട്ടോർ ഇന്ത്യ 2025 ജൂലൈ ഒന്ന് മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കോമറ്റ് ഇവി, വിൻഡ്‌സർ ഇവി, ഇസഡ്എസ് ഇവി, ആസ്റ്റർ, ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്ന നിരയിലുടനീളം വാഹന നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാഹന മോഡലുകളുടെ വിലകൾ ശരാശരി 1.5% വർദ്ധിക്കും എന്നാണ് കമ്പനി പറയുന്നത്. എല്ലാ മോഡലുകളെയും അവയുടെ വകഭേദങ്ങളെയും ആശ്രയിച്ച് ഈ വർദ്ധനവ് വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ഒരു എംജി കാറിന്റെ വില 15 ലക്ഷം രൂപയാണെങ്കിൽ, അത് 22,000 രൂപ വരെ വർദ്ധിച്ചേക്കാം.

വാഹങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനും പിന്നിൽ രണ്ട് പ്രധാന കാര്യങ്ങളാണ് എം‌ജി മോട്ടോർ പറയുന്നത്. ആദ്യത്തെ കാരണം ഇൻ‌പുട്ട് ചെലവിലെ വർദ്ധനവാണ്. മെറ്റീരിയലുകളുടെയും പാർട്‍സുകളുടെയും ഉൽ‌പാദനത്തിന്റെയും വില വർദ്ധിച്ചു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് രണ്ടാമത്തെ കാരണം.

അതേസമയം ഏതൊക്കെ മോഡലുകൾക്കാണ് വില വർദ്ധിക്കുന്നത് എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മിക്ക എംജി മോഡലുകൾക്കും ഈ വിലകൾ ബാധകമാകുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എംജി ആസ്റ്റർ, ഹെക്ടർ, ഹെക്ടർ പ്ലസ്, ഇസഡ്എസ് ഇവി, ഗ്ലോസ്റ്റർ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഇതിൽ ഉൾപ്പെട്ടേക്കാം.

ഒരു എംജി കാർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ജൂലൈ ഒന്നിന് മുമ്പ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതോടെ വർദ്ധിച്ച വില ഒഴിവാക്കാനും നിലവിലുള്ള ഓഫറുകൾ പ്രയോജനപ്പെടുത്താനും നിങ്ങൾക്ക് കഴിയും. അതുകൊണ്ട് നിങ്ങൾ ഒരു എംജി കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, വില വർദ്ധിക്കുന്നതിന് മുമ്പ് തന്നെ അത് ബുക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *