ജാപ്പനീസ് കമ്പനി ഐസ്പേസിന്‍റെ ചാന്ദ്രദൗത്യം പരാജയം

ജാപ്പനീസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐസ്പേസിന്‍റെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ദൗത്യത്തിന്‍റെ ഭാഗമായി റെസിലിയൻസ് ലൂണാർ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നതായി കമ്പനി സ്ഥിരീകരിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിന്‌ ഒന്നര മിനിറ്റ്‌ മാത്രം ശേഷിക്കെ ലാൻഡർ നിയന്ത്രണംവിട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകരുകയായിരുന്നു. ഇത് രണ്ടാംതവണയാണ് ഐസ്പേസ് ദൗത്യം പരാജയപ്പെടുന്നത്. രണ്ടുവർഷം മുമ്പും ഇതേ ഫലമായിരുന്നു.

ചന്ദ്രോപരിതലത്തിലേക്കുള്ള ദൂരം അളക്കുന്നതിൽ റെസിലിയൻസ് ലൂണാർ ലാൻഡറിന് സംഭവിച്ച പിഴവാണ് ഇടിച്ചിറങ്ങാൻ കാരണമായത്. ഉപരിതലത്തോടടുത്തപ്പോൾ വേഗത കുറയ്ക്കാൻ സാധിച്ചില്ല. ഹാർഡ് ലാൻഡിങ്ങിന് പിന്നാലെ ലാൻഡറുമായി ആശയവിനിമയം നഷ്ടമാകുകയായിരുന്നു. ഇതോടെയാണ് ലാൻഡർ ഇടിച്ചിറങ്ങി തകർന്നുവെന്ന നിഗമനത്തിലെത്തിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *