Home » Blog » kerala Max » ജലസേചന വകുപ്പിലെ 800 ഓഫീസുകളിലേക്ക് കെഫോൺ കണക്റ്റിവിറ്റി
ജലസേചന വകുപ്പിലെ 800 ഓഫീസുകളിലേക്ക് കെഫോൺ കണക്റ്റിവിറ്റി

തിരുവനന്തപുരം : ജലസേചന വകുപ്പിന് കീഴിലുള്ള 800 ഓഫീസുകളെ കെഫോൺ ശൃംഖലയിലേക്ക് ബന്ധിപ്പിക്കാൻ തീരുമാനം. വകുപ്പിലെ 64 ഡിവിഷനുകൾക്ക് കീഴിലുള്ള സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളിലാണ് കണക്റ്റിവിറ്റി ഒരുക്കുന്നത്. സർക്കാർ ഓഫീസുകളിലെ ഇ-ഓഫീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിനുമാണ് നടപടി.

നിലവിൽ കെഫോൺ കണക്റ്റിവിറ്റിയില്ലാത്ത ഓഫീസുകളിലാണ് കണക്ഷൻ ലഭ്യമാക്കുന്നത്. ഓഫീസുകളിലെ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ ഇ-ഓഫീസ് സംവിധാനം സുഗമമായി പ്രവർത്തിപ്പിക്കാനും ഫയൽ നീക്കം വേഗത്തിലാക്കാനും സാധിക്കും. ഇതുവഴി സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകമാകും.കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *