Your Image Description Your Image Description

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീർ പോലീസിൻ്റെ രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ഇന്ത്യൻ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വകവരുത്തിയത്.

നിയന്ത്രണ രേഖ (എൽഒസി) വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർ സൈനികർ വെല്ലുവിളിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചാണ് ഭീകരരെ കീഴ്പ്പെടുത്തിയത്. പ്രദേശത്ത് ഇപ്പോഴും സൈനിക നടപടികൾ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

Related Posts