Your Image Description Your Image Description

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ റംബാനിൽ പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേര്‍ മരിച്ചു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. കൂടാതെ രണ്ടു പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മു, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രളയ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഒഡീഷ്യയിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഓള്‍ഡ് ഡൽഹിയും കനത്ത ജാഗ്രതയിലാണ്. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ചണ്ഡീഗഡ്-മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയ നിലയിലാണ്.

Related Posts