Your Image Description Your Image Description

ഹോണ്ട കാർസ് ഇന്ത്യ 2025 ഏപ്രിലിൽ തങ്ങളുടെ കാറുകൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ മാസം കമ്പനി ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ സെഡാനായ അമേസിന് 77,200 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്‍ദാനം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം രണ്ടാം തലമുറ അമേസിനാണ് കമ്പനി വൻ കിഴിവുകൾ നൽകിയിരിക്കുന്നത്. എങ്കിലും, ഇത് S വേരിയന്റിന് മാത്രമാണ്. അമേസ് എസ് പെട്രോൾ മോഡലിന് ഏകദേശം 57,200 രൂപ കിഴിവ് ലഭിക്കുന്നു. അതേസമയം, എസ് സിഎൻജി പതിപ്പിന് ഈ മാസം 77,200 രൂപ വരെ ആനുകൂല്യം നൽകുന്നു. കമ്പനി വെബ്‌സൈറ്റിൽ നിന്ന് എൻട്രി ലെവൽ അമേസ് ഇ വേരിയന്റ് നീക്കം ചെയ്തു. മാർച്ചിലാണ് കമ്പനി ഇതിൽ ഏറ്റവും ഉയർന്ന കിഴിവ് നൽകിയത്. ഇതിന്‍റെ വില 7.62 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെയാണ്.

V, VX, ZX എന്നീ മൂന്ന് വേരിയന്‍റുകളിലാണ് ഹോണ്ട പുതിയ അമേസ് പുറത്തിറക്കിയിരിക്കുന്നത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, അമേസ് സിവിടിക്ക് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിമോട്ട് സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ, റിയർവ്യൂ, ലെയ്ൻ-വാച്ച് ക്യാമറകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ എന്നിവയാണ് അമേസ് ZX-ന്റെ മറ്റ് സവിശേഷതകൾ.

പുതുക്കിയ മൂന്നാം തലമുറ അമേസിന് കരുത്ത് പകരുന്നത് ഒരൊറ്റ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ്. എല്ലാ വകഭേദങ്ങളിലും 5-സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭിക്കും. ഇതിൽ കാണപ്പെടുന്ന പെട്രോൾ എഞ്ചിൻ 89 bhp പവറും 110 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന്റെ മാനുവൽ വേരിയന്റിന് ലിറ്ററിന് 18.65 കിലോമീറ്റർ മൈലേജ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *