ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; രണ്ട് മാവോസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഢ് ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.

രഹസ്യാന്വേഷണ ഏജൻസിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. രണ്ട് മാവോയിസ്റ്റ് സംഘത്തലവന്മാരെയും സേന വധിച്ചിരുന്നു. ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റായ ഭാസ്കർ റാവുവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ​ദിവസം നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃത​ദേഹം കണ്ടെടുത്തത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *