Your Image Description Your Image Description

ദുബായിൽ ഇന്ത്യക്കെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ അർധസെഞ്ച്വറി നേടിയ ശേഷം ബാറ്റുകൊണ്ട് ഗ്യാലറിയിലേക്ക് വെടിയുതിർത്ത് സെഞ്ച്വറി ആഘോഷിച്ച സംഭവത്തിൽ പാക് ഓപ്പണർ സാഹിബ്സാദ ഫർഹാൻ നൽകിയ വിശദീകരണം വിചിത്രമായി.

ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സൺ മുമ്പാകെ വാദം കേൾക്കുന്നതിനായി എത്തിയപ്പോഴാണ് ഫർഹാൻ തൻ്റെ വിചിത്രമായ ന്യായീകരണം അവതരിപ്പിച്ചത്. താരത്തിൻ്റെ ഈ ‘ഗൺ ഷോട്ട്’ ആക്ഷൻ ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമാണോ എന്നതിനെച്ചൊല്ലി വലിയ ചർച്ചകൾ നടന്നിരുന്നു.

സംസ്കാരത്തിന്‍റെ ഭാഗമാണ് ബാറ്റ് കൊണ്ടു വെടിയുതിർക്കുന്നത് പോലെ കാണിച്ചത് എന്ന് ഫര്‍ഹാന്‍ മാച്ച് റഫറിക്ക് മുമ്പാകെ വിശദീകരിച്ചു. . പത്താനായ താൻ തോക്കുമായി ആഘോഷിക്കുന്നത് പതിവാണ്. വിവാഹചടങ്ങുകളിലും വെടിയുതിർക്കാറുണ്ടെന്നും ഫർഹാൻ മാച്ച് റഫിക്ക് മുമ്പാകെ വിശദീകരിച്ചു.

ആഘോഷത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതിരുന്നതിനാൽ നടപടി എടുക്കരുത് എന്നും ഐസിസി മാച്ച് റഫറിയോട് ഫർഹാൻ പറഞ്ഞു. താന്‍ മാത്രമല്ല, ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും എം എസ് ധോണിയുപം മുമ്പ് സമാനമായ രീതിയില്‍ ആഘോഷിച്ചിട്ടുണ്ടെന്നും ഫര്‍ഹാന്‍ പറഞ്ഞു. ഇതോടെ ഫർഹാനെതിരായ നടപടി മാച്ച് റഫറി താക്കീതിൽ ഒതുക്കുകയായിരുന്നു.

Related Posts