ഗണേഷ് കുമാറിന്റെ പരിഹാസ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി പ്രതിഷേധം; തൊപ്പി വിവാദം പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നു

എത്ര കിട്ടിയാലും പഠിക്കാത്ത ഗണേഷ് കുമാർ നിരന്തരമായി സുരേഷ് ഗോപിക്കെതിരെ അപഹാസ്യപരമായ പരാമർശങ്ങൾ നടത്തുകയാണ്. കഴിഞ്ഞ ദിവസ സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് ഗണേഷ് കുമാർ പറഞ്ഞത്. കമ്മീഷണര്‍ എന്ന സിനിമ റിലീസ് ചെയ്‌തപ്പോള്‍ കാറിന് പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത് എന്നാണ് ഗണേഷ് കുമാർ പറഞ്ഞു. ഇതിനെതിരെ ബിജെപി കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സുരേഷ് ഗോപിയെ വിമർശിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി നടത്തിയ സമരത്തെ പരിഹസിച്ച് കെബി ഗണേഷ് കുമാർ. പത്തനാപുരത്ത് നടക്കുന്ന ബിജെപി സമരത്തെയാണ് ഗണേഷ് കുമാർ കളിയാക്കിയത്. പോലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗതാഗത മന്ത്രി ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താൻ തമാശ പറഞ്ഞതെന്നും ഗണേഷ് പറയുന്നു.ഇതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. എന്നാൽ കടുത്ത പ്രതിഷേധാവുമായി മുന്നോട്ട് പോകുകയാണ്. ബിജെപി. പ്രവർത്തകർ

More From Author

Leave a Reply

Your email address will not be published. Required fields are marked *