ഖത്തറിൽ സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, ഓൾഡ് പോർട്ട്, അൽ വക്ര ഓൾഡ് സൂഖ്, അൽ ബിദ പാർക്ക് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ ആഘോഷ പരിപാടികളിൽ അഭൂതപൂർവമായ ജനതിരക്കാണ്. കത്താറയിലും അൽ വക്ര സൂഖിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന വെടിക്കെട്ട് പ്രദർശനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. കത്താറയിലെ വെടിക്കെട്ട് ഇന്നലെ അവസാനിച്ചു. അൽ വക്ര സൂഖിലേത് ഇന്ന് സമാപിക്കും.

ദോഹ ഓൾഡ് പോർട്ടിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികളിലും ജനതിരക്കേറി. കുട്ടികൾക്കുള്ള മത്സരങ്ങൾ, ഭക്ഷ്യമേള, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ആളുകളെ ഏറെ ആകർഷിക്കുന്നുണ്ട്.ലുസെയ്ൽ ബൗളെ വാർഡിലും കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഈദ് ആഘോഷ പരിപാടികൾ നടന്നു. നാളെ മുതൽ മൂന്നുദിവസം നടക്കുന്ന സ്കൈ ഫെസ്റ്റിവലിനുള്ള ഒരുക്കത്തിലാണ് ബൗളെവാർഡ്. ഏപ്രിൽ 3, 4, 5 തീയതികളിൽ ആകാശ വിസ്മയം തീർക്കുന്ന നസ്കൈ ഫെസ്റ്റിവൽ കാണാൻ ആയിരക്കണക്കിനാളുകൾ എത്തും.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *