ഖത്തറിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു

ഖത്തറിൽ നാളെ മുതൽ പെട്രോൾ, ഡീസൽ വില ഉയരും. ഖത്തർ എനർജിയാണ് ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം ജൂലൈയിൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ഗ്രേഡിന് 2 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. ഡീസലിന് ലിറ്ററിന് 1.95 റിയാൽ ആണ് നിരക്ക്.

ജൂണിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 1.90, സൂപ്പർ ഗ്രേഡിന് 1.95, ഡീസലിന് 1.90 റിയാൽ എന്നിങ്ങനെയായിരുന്നു നിരക്ക്.

More From Author

Leave a Reply

Your email address will not be published. Required fields are marked *