Your Image Description Your Image Description

ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. പത്തോളം മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. അമേരിക്കയ്‌ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാന്‍ വ്യക്തമാക്കി. ഖത്തർ അധികൃതരിൽ നിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അമേരിക്കൻ താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം.

മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്‌തത്.

അതേസമയം ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്​​ട്ര വ്യോമ പാത അടച്ച്​ ഖത്തർ. തിങ്കളാഴ്​ച വൈകുന്നേരം പ്രാദേശിക സമയം 6.45ഓടെയാണ്​ വ്യോമ പാത താൽകാലികമായി അടച്ചതായി ഖത്തർ വിദേശകാര്യമന്ത്രാലയം ‘എക്​സ്​’ പ്ലാറ്റ്​ഫോം വഴി അറിയിച്ചത്​. ഹമദ്​ അന്താരാഷ്​​ട്ര വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും, ഖത്തർ വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും ഇത്​ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *