Your Image Description Your Image Description

ദോഹ: ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ, വൈകിട്ട് ദോഹയിലെത്തി. ഖത്തർ ഭരണകൂടത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. സൗദി, ജോർദാൻ ഭരണധിപൻമാരും ഇന്ന് ദോഹയിൽ എത്തുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ സുൽത്താനും പ്രസ്താവനയിറക്കി. ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഖത്തറിലെ ഷൂറ കൗൺസിലും രം​ഗത്തെത്തി. യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഷാഷ്മിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണം അടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധം രൂക്ഷമാകുകയാണ്.

Related Posts