Your Image Description Your Image Description

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി) കണ്ണൂരില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്റ് മാനുഫാക്ച്ചറിംഗ് ടെക്നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്സ് ആന്‍ഡ് ഗാര്‍മെന്റ് ലാബ് എന്നിവയില്‍ വിദഗ്ദ്ധ

 

പരിശീലനം നല്‍കും. ഒരു വര്‍ഷക്കാലയളവുള്ള ഈ കോഴ്സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 30. അപേക്ഷ ഫോറം ഓഫീസില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തപാല്‍ വഴിയോ നേരിട്ടോ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിക്കണം. അപേക്ഷ ഫീസില്ല. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ പി.ഒ. കിഴുന്ന, തോട്ടട, ഫോണ്‍: 0497 2835390 വെബ്സൈറ്റ് : www.iihtkannur.ac.in ഇമെയില്‍: info@iihtkannur.ac.in

Leave a Reply

Your email address will not be published. Required fields are marked *