Your Image Description Your Image Description

ന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ രാത്രി മുംബൈയിലെ ഒരു ആശുപത്രിയിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തിയത് ആശങ്കയിലാക്കി ആരാധകർ. അദ്ദേഹത്തിന്റെ സന്ദർശനത്തിന് പിന്നിലെ കാരണം വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്. ക്യാമറകൾക്ക് മുന്നിൽ മൗനം പാലിച്ചാണ് രോഹിത് ആശുപത്രിയിലേക്ക് പ്രവേശിച്ചത്.

നിലവിൽ മുംബൈയിൽ പരിശീലനത്തിലായിരുന്ന രോഹിത് ശർമ്മയുടെ രാത്രിയിലെ ആശുപത്രി സന്ദർശനം ആരാധകർക്കിടയിൽ ആകാംഷയും ആശങ്കയുമാണ് ഉണ്ടാക്കിയിട്ടുള്ളത്. ചില പാപ്പരാസികൾ ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ അകത്തേക്ക് കടന്നുപോവുകയായിരുന്നു. താരത്തിന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല

തിരിച്ച് വരവിനായി കഠിനാധ്വാനം

അടുത്തിടെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയ രോഹിത്, മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുടെ കീഴിൽ മുംബൈയിൽ പരിശീലനം നടത്തുകയായിരുന്നു. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച രോഹിത് ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലൂടെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ രോഹിത് ഇന്ത്യയെ നയിച്ചേക്കും. കൂടാതെ, ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനായും രോഹിത് കളിക്കുമെന്നും സൂചനകളുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 5 വരെ കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

Related Posts