Your Image Description Your Image Description

റിയാദ്: ബീഹാർ സ്വദേശി സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബിഷക്ക് സമീപം തിനിയാ എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽ മരിച്ചു.ബീഹാർ ചാമ്പറാൻ സ്വദേശി മുഹമ്മദ് അഫ്സൽ (53) ആണ് മരിച്ചത്.

മിനി ട്രക്ക് ക്യാബിൻ ഓപ്പണാക്കി അറ്റകുറ്റ ജോലി ചെയ്യുന്നതിനിടെ ക്യാബിൻ സ്റ്റാൻഡ് പൊട്ടി ദേഹത്തു വീണ് ക്യാബിനുള്ളിൽ കുടുങ്ങിയാണ് മരിച്ചത്.

കൂടെ താമസിക്കുന്ന പാകിസ്ഥാൻ പൗരൻ ഫോൺ ചെയ്തിട്ട് മറുപടി ഇല്ലാതെ ആയപ്പോൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി നോക്കിയപ്പോഴാണ് ഇദ്ദേഹം മരിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് പൊലീസും ആംബുലൻസും എത്തി മൃതദേഹം തബാല ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്‌റ്റ്മോർട്ടം കഴിഞ്ഞു നിയമനടപടി പൂർത്തിയാക്കി മൃതദേഹം ബിഷയിൽ ഖബറടക്കും

.

Related Posts