Your Image Description Your Image Description

ക്രിക്കറ്റ് മൈതാനങ്ങൾക്കപ്പുറമുള്ള ബന്ധമാണ് ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും തമ്മിലുള്ളത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഇരുവരും ഒരുമിച്ചിട്ടുണ്ടാക്കിയ കൂട്ടുകെട്ടുകൾ ഇന്നും മറക്കാനാവാത്തതാണ്.

ഡിവില്ലിയേഴ്‌സിനോട് ടെസ്റ്റിൽ തനിക്ക് ഒപ്പമോ എതിരോ കളിച്ച അഞ്ച് മികച്ച ക്രിക്കറ്റ് കളിക്കാരുടെ പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ ആ പട്ടികയിൽ, കോഹ്‌ലി ഇടം ലഭിച്ചില്ല. ഓൾറൗണ്ടർമാരായ ജാക്വസ് കാലിസ് , ആൻഡ്രൂ ഫ്ലിന്റോഫ് , പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആസിഫ്, ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ, ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ എന്നിവരായിരുന്നു ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുത്തത്.

വിരാട് ക്ഷമിക്കണം ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടാണ് എന്നും ഡിവില്ലേഴ്‌സ് പോഡ്‌കാസ്റ്റിൽ പറഞ്ഞു. ജാക്വസ് കാലിസ് ഒരുപക്ഷേ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. കാലിസ് ഏറ്റവും മികച്ച ഓൾറൗണ്ടറാണ്, അല്ലെങ്കിൽ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനും ആകാം’, അദ്ദേഹം പറഞ്ഞു. താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ പാകിസ്ഥാന്റെ പേസ് ബൗളർ മുഹമ്മദ് ആസിഫാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. സച്ചിൻ ടെസ്റ്റിൽ കളിക്കുന്ന ശൈലിയാണ് ആകർഷിച്ചതെന്നും എബിഡി പറഞ്ഞു.

Related Posts