Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് പനമ്പിലാവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ചൂളാട്ടിപാറ സ്വദേശികളായ സൂരജും, മുഹമ്മദ് ഷാനിദുമാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്.

കക്കാടംപൊയിലിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകവേയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.ഇരുവരും തൽക്ഷണം തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു.

Related Posts