Your Image Description Your Image Description

കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

10 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്.

Leave a Reply

Your email address will not be published. Required fields are marked *