കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി ഇടിഞ്ഞു

കൊച്ചി : നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു. മൂന്നാർ പള്ളിവാസലിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം.

കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് വ്യാപക മണ്ണിടിച്ചിൽ പ്രദേശത്തുണ്ടായപ്പോൾ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ പരിശോധനക്കയച്ചിരുന്നു. തുടർനടിപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി തകർന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *