കൊച്ചിയിലെ റോഡിലൂടെ നടന്നുപോകുന്ന ഒട്ടകപ്പക്ഷി, വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതാണെന്ന് ചോദിച്ചാൽ ഒട്ടകപക്ഷി എന്ന് നമ്മൾ പറയും. അതിനെ ആരും പ്രത്യേകിച്ച് മലയാളികൾ നേരിട്ട് കണ്ടിട്ടുണ്ടാകണമെന്നില്ല. കാരണം ആഫ്രിക്കയിലാണ് അവ കൂടുതലും ഉള്ളതെന്നതാണ്. ഇവയുടെ ഭാരം കാരണമാണ് ഒട്ടകപക്ഷിക്ക് പറക്കാൻ സാധിക്കാത്തത്. ഒട്ടകപക്ഷി കൂടുതലും ആഫ്രിക്കയിലാണെങ്കിലും അടുത്തിടെ ഒരു ഒട്ടകപ്പക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഇപ്പോൾ. എറണാകുളം ജില്ലയിലെ ആലുവയ്ക്ക് അടുത്തുള്ള എടത്തല എന്ന സ്ഥലത്തിലൂടെ ഒരു ഒട്ടകപ്പക്ഷി നടക്കുന്ന വീഡിയോയാണ് ഇത്.

‘ഫീൽ ഓഫ് കൊച്ചി’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ റോഡിലൂടെ ഒട്ടകപ്പക്ഷി നടക്കുന്നതും ഒരാൾ അതിനെ മറ്റൊരു ദിശയിലേക്ക് കെെകാണിച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. നാല് ദിവസം മുൻപ് പങ്കുവച്ച വീഡിയോ ഇതിനോടകം 7.8 മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. നിരവധി കമന്റും ഉണ്ട്. ഒട്ടകപ്പക്ഷി എവിടെ നിന്നാണ് വന്നതെന്നോ പിന്നെ എന്ത് സംഭവിച്ചുവെന്നോ വീഡിയോയിൽ വ്യക്തമല്ല. ഒട്ടകപ്പക്ഷിയുടെ പിറകെ ഒരു കാർ പോകുന്നതും കാണാം.’പണ്ടൊക്കെ താറാവും, കോഴികളും ആയിരുന്നു റോഡിലൂടെ ഓടിയിരുന്നത്. ഇപ്പോൾ കണ്ടോ അത് ഒട്ടകപ്പക്ഷി വരെ എത്തി. ആരെടാ പറഞ്ഞെ കേരളത്തിൽ വികസനം ഇല്ലെന്ന്’,​ ‘മന്തി കുഴിയിൽ നിന്ന് എണീച്ച് വന്നത് ആണെന്ന് തോന്നുന്നു’,​ ‘ആരാ ജുമാൻജി കളിക്കുന്നെ’,​’അതിന്റെ ചവിട്ട് കിട്ടാതെ നോക്കണം കിട്ടിയാൽ പിന്നെ ജീവനുണ്ടാകില്ല’,​ ‘പൂടയൊക്കെ കളഞ്ഞിട്ടുണ്ട്, ഫിറോസിക്ക കണ്ടാൽ മസാല പുരട്ടി വിടും’,​’അപ്പോ നമ്മടെ ഇന്നത്തെ പരുപാടി, ഒട്ടകപ്പക്ഷി ഗ്രിൽ’,​’വഴി തെറ്റി വന്നതാണ്’- അങ്ങനെ പോകുന്നു കമന്റുകൾ.

More From Author

Leave a Reply

Your email address will not be published. Required fields are marked *