കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശിയായ മദ്രസ അധ്യാപകൻ കെ.പി. മുഹമ്മദ് ഷെരീഫിനെ (27) പതിനാലുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 2025 സെപ്റ്റംബറിൽ നടന്ന സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
