Your Image Description Your Image Description

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും ആർഎസ്എസ് ഭാരതാംബ ചിത്രം. സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വീണ്ടും ആർഎസ്എസ് ഭാരതാംബ ചിത്രം പ്രത്യക്ഷപ്പെട്ടത്. ശ്രീപത്മനാഭ സേവാ സമിതിയാണ് പരിപാടിയുടെ സംഘാടകർ. ഗവർണറെ ആണ് ഇന്ന് വൈകുന്നേരം പരിപാടി ഉദ്‌ഘാടനം ചെയ്യാനായി നിശ്ചയിച്ചത്.

അതേസമയം ചിത്രം സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരിപാടിയിൽ നിന്നും ചിത്രം നീക്കം ചെയ്യണമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു. ഇല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്ന് രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്. ചിത്രം നീക്കം ചെയ്യാൻ രജിസ്ട്രാറും പോലീസും ശ്രമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *