Your Image Description Your Image Description

തിരുവനന്തപുരം:രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11ന് സർവകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻറെ സസ്പെൻഷൻ റദ്ദാക്കിയ യോഗത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും സിൻഡിക്കേറ്റ് ചേരുന്നത്.

രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ കഴിഞ്ഞ ദിവസം മീറ്റിങ്ങിനുള്ള നോട്ടീസ് അംഗങ്ങൾക്ക് നൽകിയിരുന്നു. കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സസ്പെൻഷൻ വിഷയം യോഗത്തിൽ ചർച്ചയാകില്ല. 100 കോടി രൂപയുടെ പി എം ഉഷ ഫണ്ട് പദ്ധതി, പി എച്ച് ഡി അംഗീകാരം, വിദ്യാർത്ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകൾ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളിൽ യോഗത്തിൽ തീരുമാനമാകും. അതേസമയം ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാർ ചുമതല ആരു വഹിക്കും എന്നീ ചോദ്യങ്ങൾ നിലനിൽക്കുകയാണ്.

Related Posts