Home » Blog » Kerala » കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് കെ.സച്ചിദാനന്ദൻ; വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിലും സ്ഥാനമൊഴിഞ്ഞു
12

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് കെ. സച്ചിദാനന്ദൻ. വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിലും രാജി വെച്ചിട്ടുണ്ട്. രാജി ഇ-മെയിൽ വഴി കൈമാറി. ഭരണതുടർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ താൻ ഇനി ഒന്നും പറയുന്നില്ലെന്നും പത്ത് വർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുപോലെ പുറത്ത് പോകേണ്ടി വരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി തുടർഭരണത്തിനെതിരെ സച്ചിദാനന്ദൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നേരത്തെയുള്ള പ്രതികരണം. ഇതിന് പിന്നാലെ സച്ചിദാനന്ദനെതിരെ എൽഡിഎഫ് മുന്നണിക്കകത്ത് നിന്നുതന്നെ ധാരാളം വിമർശനങ്ങളുയർന്നിരുന്നു.