Home » Blog » kerala Max » കേരളം മാറ്റം കൊതിക്കുന്നു; പിണറായി സർക്കാരിനെതിരെ സി.പി.എമ്മിലും അതൃപ്തിയെന്ന് സന്ദീപ് വാര്യർ
wsx

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തൃക്കരിപ്പൂർ മണ്ഡലത്തിലും സംസ്ഥാനത്തും യുഡിഎഫ് വലിയ വിജയം നേടുമെന്ന് സ്ഥാനാർത്ഥി സന്ദീപ് വാര്യർ. എൽഡിഎഫിന്റെ ഏകാധിപത്യ ഭരണത്തിൽ നിന്ന് മോചനം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പിണറായി വിജയൻ അധികാരത്തിൽ തുടരേണ്ടതില്ലെന്ന് സി.പി.ഐ.എം പ്രവർത്തകർ പോലും ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

കേരളത്തിലുടനീളം യുഡിഎഫ് അനുകൂലമായ കാറ്റാണ് വീശുന്നത്. ഇത് വോട്ടെണ്ണുമ്പോൾ വലിയ പ്രതിഫലനമുണ്ടാക്കും. ജനങ്ങൾ ഭരണമാറ്റത്തിനായി വോട്ട് ചെയ്തുകഴിഞ്ഞു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. മണ്ഡലത്തിലെ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണ്. കൃത്യമായ സീറ്റ് നില പ്രവചിക്കുന്നില്ലെങ്കിലും യുഡിഎഫ് മികച്ച വിജയം നേടി അധികാരം പിടിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.