കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം

രുദ്രപ്രയാഗ്: കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റതായും പൊലീസ് അറി‍യിച്ചു. ജംഗിൾചാട്ടി ഘട്ടിന് സമീപം രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. പൊലീസും എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുത്തത്.

രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർഥാടകരുടെയും പല്ലക്ക്, പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പേർക്കാണ് പരിക്കേറ്റത്. സ്ത്രീക്ക് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

More From Author

Leave a Reply

Your email address will not be published. Required fields are marked *