Your Image Description Your Image Description

കെ.ജെ ഷൈൻ ടീച്ചർക്കെതിരായ വ്യാജ ആരോപണവും സൈബർ ആക്രമണവും തീർത്തും അപലപനീയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തിൽ പൊലീസ് ശക്തമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ പരാതിയിലും ഗൗരവമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു കഥ നിർമ്മിച്ച് ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ് ചെയ്തത്. കോൺഗ്രസിൽ വളർന്നുവരുന്ന പുതിയ സംസ്കാരത്തിൻറെ ഭാഗമാണിതെന്നും മന്ത്രി വിമർശിച്ചു. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതൊരു ആസൂത്രിതമായ പദ്ധതിയാണെന്ന് സംശയിക്കുന്നു. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ ബോംബ് കയ്യിലിരുന്ന് പൊട്ടിയതാണോ എന്നൊക്കെ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി പരിഹസിച്ചു. അതേസമയം, തനിക്കെതിരെ സൈബറാക്രമണം അ‍ഴിച്ചുവിട്ട കോൺഗ്രസിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കെ.ജെ ഷൈൻ ടീച്ചർ രംഗത്തെത്തിയിരുന്നു. നെഹ്റുവിന്‍റെ അച്ഛൻ മകൾക്കയച്ച കത്തുകൾ എല്ലാവരും വായിക്കണം. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ടെന്നും അവർ പറഞ്ഞു.

Related Posts