Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ മേഖലയിൽ മയക്കുമരുന്ന് വിൽപനക്കാരനെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം.ഫഹദ് മാതർ അൽ-റഷീദി എന്ന സൗദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.

ഇയാളിൽ നിന്ന് ഏകദേശം 20 കിലോഗ്രാം മെത്താംഫെറ്റാമിൻ (‘ഷാബു’)-ഉം രണ്ട് ഇലക്ട്രോണിക് തുലാസ്സുകളും കണ്ടെടുത്തു. അനധികൃതമായി വിൽപന നടത്തി ലാഭമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

രാജ്യത്തെയും പൗരന്മാരെയും ഇത്തരം അപകടകരമായ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശ്രമങ്ങൾ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയകരമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര സേവന നമ്പറായ 112-ൽ അറിയിച്ച് സഹകരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു

 

Related Posts