കുവൈത്തിൽ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് ത​ട്ടി​പ്പ്: മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ

കുവൈത്തിൽ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​രും ഒ​രു സി​റി​യ​ൻ പൗ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ വാ​ങ്ങു​ക​യും രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ഔ​ദ്യോ​ഗി​ക സൈ​റ്റി​നോ​ട് സാ​മ്യ​മു​ള്ള വ്യാ​ജ വെ​ബ്‌​സൈ​റ്റ് സൃ​ഷ്ടി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​ര​ക​ളെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ നേ​ടാ​ൻ സെ​ർ​ച്ച് എ​ൻ​ജി​നു​ക​ൾ വ​ഴി ഈ ​സൈ​റ്റ് പ്ര​മോ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *