Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്‌ല പ്രദേശത്ത് ലിഫ്റ്റ് ഷാഫ്റ്റിൽ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു. 18 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ നിന്ന് സഹായി താഴേക്ക് വീണതായി ലിഫ്റ്റ് സ്ഥാപിക്കുന്ന ടെക്നീഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് സെന്ററിൽ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തിയത്.

സംഭവം നടന്ന സ്ഥലത്ത് ചോദ്യം ചെയ്തപ്പോൾ, മരിച്ചയാൾ കമ്പനിയുടെ കീഴിൽ ജോലി ചെയ്തിരുന്നതായി സൂപ്പർവൈസർ സ്ഥിരീകരിച്ചു. എന്നാൽ അപകടസമയത്ത് ഇയാൾ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നോ എന്ന് ഉറപ്പാക്കാൻ സൂപ്പർവൈസർക്ക് കഴിഞ്ഞില്ല. എല്ലാ തൊഴിലാളികൾക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ കമ്പനി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ച പ്രവാസിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 

 

Related Posts