കുവൈത്തിൽ പ്രവാസികൾക്ക് യാത്രക്ക് മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധം

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നു. ജൂലൈ ഒന്നു മുതൽ പുതിയ നിയമം നടപ്പിലാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് പുറപ്പെടുവിച്ച മന്ത്രിതല സർക്കുലർ പ്രകാരമാണ് നടപടി. ഇതു പ്രകാരം എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിന് മുമ്പ് എക്സിറ്റ് പെർമിറ്റ് നേടണം.

തൊഴിലുടമകളും പ്രവാസി തൊഴിലാളികളും ഇത് കർശനമായി പാലിക്കണം. തൊഴിലാളിയുടെ വ്യക്തിഗത വിവരങ്ങൾ, യാത്രാ തിയതി, ഗതാഗത രീതി എന്നിവ എക്സിറ്റ് പെർമിറ്റിനുള്ള അപേക്ഷയിൽ ഉൾപ്പെടുത്തണം. ഇവ രേഖപ്പെടുത്തിയ അ​പേക്ഷ നിയുക്ത പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി സമർപ്പിക്കണം. യാത്രക്കുമുമ്പ് തൊഴിലുടമകളിൽ നിന്നുള്ള ഔദ്യോഗിക അനുമതി ഉറപ്പാക്കുകയാണ് ലക്ഷ്യം.

More From Author

Leave a Reply

Your email address will not be published. Required fields are marked *