കുവൈത്തിൽ തൊഴിൽ വിസയ്ക്ക് നേരത്തെ അനുവദിച്ചിരുന്ന ഫീസ് ഇളവുകൾ റദ്ദാക്കി

കുവൈത്തിൽ തൊഴിൽ വിസയ്ക്ക് നേരത്തെ അനുവദിച്ചിരുന്ന ഫീസ് ഇളവുകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കിയ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഇനി മുതൽ ഓരോ തൊഴിലാളിയ്ക്കും വിസ അനുവദിക്കുമ്പോൾ 150 കുവൈത്ത് ദിനാർ (ഏകദേശം 42,000 ഇന്ത്യൻ രൂപ) അധിക ഫീസ് അടയ്ക്കേണ്ടിവരും.

മുമ്പ്‌ ഈ ഫീസ് നൽകേണ്ടതില്ലെന്ന ഇളവ് ലഭിച്ചിരുന്ന നിരവധി മേഖലകൾക്ക് പുതിയ തീരുമാനത്തോടെ ഫീസ്‌ ബാധകമാകും. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, വിദേശ നിക്ഷേപകർ, ലേബർ യൂണിയനുകൾ, സഹകരണ സംഘങ്ങൾ, കായിക ക്ലബ്ബുകൾ, കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം തുടങ്ങി വിവിധ മേഖലയിലുള്ള സ്ഥാപനങ്ങൾക്കാണ് ഇനി മുതൽ ഫീസ് നൽകേണ്ടി വരിക.

More From Author

Leave a Reply

Your email address will not be published. Required fields are marked *