കുവൈത്തിൽ താപനില ഉയരുന്നു

കുവൈത്തിൽ താപനില ഉയരുന്നു. ഇന്നലെ ജഹ്‌റയിൽ 52 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി വെളിപ്പെടുത്തി.

ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്ത് ചൂടുള്ളതും വരണ്ടതുമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇത് ചിലപ്പോൾ ശക്തമായ പൊടിക്കാറ്റിനും കാരണമാകും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറസ്സായ ഇടങ്ങളിൽ കാഴ്ചപരിധി 1000 മീറ്ററിൽ താഴെയായിരിക്കുമെന്നും കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *