കു​വൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന

കു​വൈത്തിൽഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കാ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പാ​ർ​ട്ട്‌​മെ​ന്റ് (ജി.​ടി.​ഡി) 19,407 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 199 അ​പ​ക​ട​ങ്ങ​ളും പ​രി​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ 1,392 വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​താ​യും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 55 പേ​രെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തു. 30 വാ​ഹ​ന​ങ്ങ​ളും മൂ​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും ക​ണ്ടു​കെ​ട്ടി.

ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 24 വ്യ​ക്തി​ക​ളെ പൊ​ലീ​സി​ന് കൈ​മാ​റി. 82 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. വി​വി​ധ കേ​സു​ക​ളി​ൽ തി​ര​യു​ന്ന 26 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​ല​ഹ​ര​ണ​പ്പെ​ട്ട റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ കൈ​വ​ശം വെ​ച്ചി​രു​ന്ന 57 പ്ര​വാ​സി​ക​ൾ, അ​സാ​ധാ​ര​ണ​മാ​യ അ​വ​സ്ഥ​യി​ലു​ള്ള ര​ണ്ട് പേ​ർ, സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത 26 പേ​ർ എ​ന്നി​വ​രെ​യും പി​ടി​കൂ​ടി. കു​ട്ടി​ക​ൾ​ക്കും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നെ​തി​രെ​യും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം കേ​സു​ക​ളി​ൽ മാ​താ​പി​താ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​കേ​ണ്ടി​വ​രു​മെ​ന്നും സൂ​ചി​പ്പി​ച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *