കുവൈത്തിൽ ഇ​ന്നു​മു​ത​ൽ യാ​ത്ര​ക്ക് എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധം

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​കാ​ൻ ഇ​ന്നു​മു​ത​ൽ എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധം. തൊ​ഴി​ൽ ഉ​ട​മ​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന എ​ക്സി​റ്റ് പെ​ർ​മി​റ്റ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​കും ഇ​നി വി​മാ​ന​ത്താ​വ​ളം, അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കു അ​നു​മ​തി ഉ​ണ്ടാ​കൂ. എ​ക്സി​റ്റ് പെ​ർ​മി​റ്റി​ന്റെ പ്രി​ന്റ് കോ​പി​യോ ‘സ​ഹ​ൽ’ ആ​പ് വ​ഴി ഡി​ജി​റ്റ​ലാ​യോ ഇ​വ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി​ക്കാം. യാ​ത്ര​ക്കു​മു​മ്പ് തൊ​ഴി​ലു​ട​മ​ക​ളി​ൽ​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക അ​നു​മ​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ൽ, യാ​ത്ര നി​യ​മ​പ​ര​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ, ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ​യും സ്​​പോ​ൺ​സ​ർ അ​റി​യാ​തെ​യും തൊ​ഴി​ലാ​ളി​ക​ൾ പോ​കു​ന്ന സം​ഭ​വ​ങ്ങ​ൾ കു​റ​ക്കു​ക എ​ന്നി​വ​യും പു​തി​യ സം​വി​ധാ​നം വ​ഴി ല​ക്ഷ്യ​മി​ടു​ന്നു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​കാ​ൻ നേ​ര​ത്തെ എ​ക്സി​റ്റ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​യി​രു​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *