കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന. ഗ്രാമിന് 265 രൂപ കൂടി 13,725 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,09,800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 13,360 രൂപയായിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,06,880 രൂപയുമായിരുന്നു.
വിവാഹ സീസൺ അടുത്തതോടെ സ്വര്‍ണ വില കൂടുന്നത് സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ ഒരു പവൻ സ്വര്‍ണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾ മാര്‍ക്കിങ് ചാര്‍ജ് ഉൾപ്പെടെ ഏകദേശം 1.22 ലക്ഷം രൂപ നൽകണം.
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെളളിക്ക് 2,400 രൂപയുമാണ് വില വരുന്നത്.
