Your Image Description Your Image Description

ടാറ്റ ഹാരിയർ ഇവി സ്റ്റെൽത്ത് എഡിഷന്റെ വിലകൾ പ്രഖ്യാപിച്ചു. ഉയർന്ന നിലവാരമുള്ള എംപവേർഡ് ആർഡബ്ല്യുഡി, എഡബ്ല്യുഡി വേരിയന്റുകളിൽ മാത്രമായി സ്റ്റെൽത്ത് എഡിഷൻ വാഗ്‍ദാനം ചെയ്യുന്നു. യഥാക്രമം 28.24 ലക്ഷം രൂപയും 29.74 ലക്ഷം രൂപയുമാണ് ഈ പതിപ്പുകളുടെ വില.

സാധാരണ എംപവേർഡ് വേരിയന്റുകളെ അപേക്ഷിച്ച്, ഈ ഓൾ-ബ്ലാക്ക് വേരിയന്റിന് ഏകദേശം 75,000 രൂപ വില കൂടുതലാണ്. സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിൽ മാറ്റ് ഫിനിഷോടെയാണ് ഹാരിയർ ഇവിയുടെ വരവ്. അകത്തും പുറത്തും ‘സ്റ്റെൽത്ത് എഡിഷൻ’ എന്ന ബാഡ്‍ജിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള 19 ഇഞ്ച് അലോയ് വീലുകൾ സാധാരണ ഹാരിയർ ഇവിയിൽ നിന്ന് ഇതിനെ കൂടുതൽ വ്യത്യസ്‍തമാക്കുന്നു. ഈ പതിപ്പ് പൂർണ്ണമായും കറുത്ത നിറത്തിലുള്ള ക്യാബിൻ തീം വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഫീച്ചർ ലിസ്റ്റ് സാധാരണ എംപവേർഡ് വേരിയന്റുകൾക്ക് സമാനമാണ്.

10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 14.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ഓട്ടോ എസി, ഡോൾബി അറ്റ്‌മോസുള്ള 10-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിങ്ങനെ സാധാരണ ഫുൾ ലോഡഡ് വേരിയന്‍റിലുള്ള എല്ലാ സവിശേഷതകളും ഹാരിയർ ഇവി സ്റ്റെൽത്ത് എഡിഷനും വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts