Your Image Description Your Image Description

നിസാൻ മാഗ്നൈറ്റ് വില, ഡിസൈൻ, സവിശേഷതകൾ തുടങ്ങിയവ കാരണം ഈ എസ്‌യുവി വളരെക്കാലമായി ഇന്ത്യൻ വിപണിയിൽ മുന്നിട്ട് നിൽക്കുകയാണ്. ഗ്ലോബൽ എൻ‌സി‌എപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയാണ് നിസാൻ മാഗ്നൈറ്റ് ഫേസ്‍ലിഫ്റ്റ് കരുത്ത് തെളിയിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി മാഗ്നൈറ്റിന് മൂന്ന് സ്റ്റാർ റേറ്റിംഗും ലഭിച്ചു.

മാഗ്നറ്റ് മുമ്പ് പങ്കെടുത്ത പഴയ ക്രാഷ് ടെസ്റ്റ് റേറ്റിംഗിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതാണ് പ്രത്യേകത. മാഗ്നൈറ്റിന്റെ പുതുക്കിയ മോഡലിന്റെ സുരക്ഷാ പാക്കേജിൽ നിസാൻ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) തുടങ്ങി നിരവധി പ്രധാന മാറ്റങ്ങൾ അതിന്റെ പരിഷ്‍കരിച്ച മോഡലിൽ നൽകിയിട്ടുണ്ട്.

നിലവിലെ ആഗോള എൻസിഎപി ടെസ്റ്റ് മാനദണ്ഡങ്ങൾ പ്രകാരം മുതിർന്നവർക്കുള്ള സുരക്ഷാ റേറ്റിംഗ് നേടിയ ദക്ഷിണാഫ്രിക്കയിൽ വിറ്റഴിക്കപ്പെട്ട ആദ്യത്തെ വാഹനമായി മാഗ്നൈറ്റ് മാറി. മാഗ്നൈറ്റിന്റെ മുൻ പതിപ്പിന് സ്റ്റാൻഡേർഡായി രണ്ട് എയർബാഗുകൾ ഉണ്ടായിരുന്നു. ഇതിന് രണ്ട് സ്റ്റാർ റേറ്റിംഗ് മാത്രമേ ലഭിച്ചിരുന്നുള്ളൂ.

ഈ വാഹനത്തിൽ 1.0 ലിറ്റർ എൻഎ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിലാണ് വരുന്നത്. 1.0 ലിറ്റർ എൻഎ പെട്രോൾ എഞ്ചിൻ 71 bhp പവറും 96 Nm ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് എംടിഅല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്‍മിഷനിൽ ഈ മോഡൽ സ്വന്തമാക്കാം.

Related Posts