Your Image Description Your Image Description

മസോൺ ഈ വർഷത്തെ ഏറ്റവും വലിയ വിൽപന മേളയായ ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025’ സെപ്റ്റംബർ 23-ന് ആരംഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് വിൽപന 24 മണിക്കൂർ മുമ്പ് തന്നെ ലഭ്യമാകും.
ഈ ഫെസ്റ്റിവൽ വിൽപനയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളാണ്.

സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ, ഇയർഫോണുകൾ, സ്മാർട്ട് ടിവികൾ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ ലഭിക്കും. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ, ഈ വിൽപനയിൽ വൺപ്ലസ് 13-ന് ലഭ്യമായ ഓഫറുകൾ തീർച്ചയായും അറിഞ്ഞിരിക്കണം.

വൺപ്ലസ് 13 ഉൾപ്പെടെയുള്ള ഫോണുകൾക്ക് വൻ വിലക്കുറവ്; ഓഫറുകൾ അറിയാം

വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 വിൽപനയിൽ വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. വൺപ്ലസ് ക്ലബ്ബിന്റെ ഔദ്യോഗിക അക്കൗണ്ട് എക്സിലെ പോസ്റ്റിലൂടെയാണ് ഈ ഓഫറുകൾ പുറത്തുവിട്ടത്. എസ്.ബി.ഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് പ്രത്യേക കിഴിവുകളും ലഭിക്കും.

ഈ സ്മാർട്ട്‌ഫോണിന്റെ 12GB + 256GB സ്റ്റോറേജ് വേരിയന്റ് 2025 ജനുവരിയിൽ 69,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്‌തത്. നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 വിൽപ്പന സമയത്ത് ഈ സ്മാർട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റ് 57,999 രൂപയ്ക്ക് സ്വന്തമാക്കാം.

കമ്പനിയുടെ മറ്റ് സ്മാർട്ട്‌ഫോണുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ കിഴിവോടെ ലഭ്യമാകും. 54,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത് വൺപ്ലസ് 13s ന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ 47,999 രൂപയ്ക്ക് ലഭ്യമാകും. അതേസമയം, വൺപ്ലസ് നോർഡ് 5 ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ 28,749 രൂപയ്ക്കും വൺപ്ലസ് നോർഡ് 4 കിഴിവിന് ശേഷം 25,499 രൂപയ്ക്കും ലഭ്യമാകും.

Related Posts