Your Image Description Your Image Description

മാരുതി സുസുക്കി ജിംനി എസ്‌യുവിക്ക് വൻ ഓഫറുമായി മാരുതി. ഓഗസ്റ്റിൽ നൽകിയതുപോലെ ഈ മാസം ഒരു ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജിംനിയുടെ ആൽഫ വേരിയന്റിൽ മാത്രമാണ് ഈ കിഴിവ് ലഭിക്കുക. മറ്റ് എക്‌സ്‌ചേഞ്ച്, സ്ക്രാപ്പേജ് പോലുള്ള ആനുകൂല്യങ്ങൾ ഈ ഓഫറിൽ ലഭ്യമല്ല.

ജിംനിയുടെ എക്സ്-ഷോറൂം വില 12.76 ലക്ഷം മുതൽ 14.96 ലക്ഷം രൂപ വരെയാണ്. ഒരു ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടിന് പുറമെ സ്ക്രാച്ച് കാർഡിലൂടെ 50,000 രൂപ വരെ നേടാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജിഎസ്ടി സ്ലാബിന്റെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് സൂചന

1.5 ലിറ്റർ ഫോർ-സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 105 bhp പവറും 134 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്.

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, വാഷറുള്ള ഫ്രണ്ട്, റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് IRVM, പിഞ്ച് ഗാർഡുള്ള ഡ്രൈവർ സൈഡ് പവർ വിൻഡോ, റീക്ലൈനബിൾ ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗിൽ ഘടിപ്പിച്ച മൾട്ടിഫങ്ഷണൽ കൺട്രോളുകൾ, TFT കളർ ഡിസ്‌പ്ലേ, ഫ്രണ്ട്, റിയർ സീറ്റുകളിൽ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഫ്രണ്ട്, റിയർ വെൽഡഡ് ടോ ഹുക്കുകൾ തുടങ്ങിയ നിരവധി ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്.

Related Posts