Your Image Description Your Image Description

കാസർകോട്: കാസർകോട് കുറ്റിക്കോലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവർ  സുരേന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.

കുടുംബം വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. അഞ്ചും ഒന്നരയും വയസ്സുള്ള രണ്ടു മക്കൾ ഉറങ്ങിക്കിടന്ന മുറി പുറത്തു നിന്നു പൂട്ടിയ ശേഷമാണ് സുരേഷ് ഭാര്യയെ കുത്തിയത്. പരിക്കേറ്റ സിനി ഓടി അയൽവീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ സിനിയെ ആശുപതിയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രനെ ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി

 

Related Posts