Your Image Description Your Image Description

കേരളത്തിലെ നാശോന്മുഖമായികൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ആലപ്പുഴ ജില്ലയിലെ കാവുകളുടെ ഉടമസ്ഥർക്ക് ഈ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം. ഈ പദ്ധതിയുടെ കീഴില്‍ ജൈവവൈവിദ്ധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ്വ തദ്ദേശീയ ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തു ജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം. താൽപര്യമുള്ളവർ ഉമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോര്‍ട്ട് എന്നിവ അടങ്ങുന്ന അപേക്ഷ ആഗസ്റ്റ് അഞ്ച് വരെ നൽകാം

വനം വകുപ്പിൻ്റെ വെബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0477-2246034.

Related Posts