കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രവർ മുക്കം പൂളപ്പൊയിൽ നീലേശ്വരം സ്വദേശി ചെട്ടിയാം ചാലിൽ അബ്ദുറഹ്‌മാൻ, കാറിൽ ഒപ്പം യാത്ര ചെയ്തിരുന്ന സ്ത്രീ എന്നിവർക്കാണ് പരിക്കേറ്റത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുത്തേരി കപ്പുമല വളവിൽ ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്.

നിരവധി അപകടങ്ങൾ നടന്ന സ്ഥലത്ത് തന്നെയാണ് വീണ്ടും അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അബ്ദുറഹ്‌മാനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്ത്രീയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടെയും മുൻവശം അപകടത്തിൽ തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് അൽപനേരം ഗതാഗത തടസ്സമുണ്ടായി. അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *